Latest Posts

നിപയിൽ ആശങ്ക; മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുളള രണ്ട് പേര്‍ക്ക് രോഗലക്ഷണം

കോഴിക്കോട് : കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണമെന്ന് റിപ്പോര്‍ട്ട്. അതേസമയം ഇതുവരെ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാമ്പിള്‍ വിശദമായ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ക്കാണ് രോഗലക്ഷണം ഉണ്ടായത്.

കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത് 158 പേരാണ്. ഇവരില്‍ 20 പേര്‍ക്കാണ് അടുത്ത സമ്പര്‍ക്കമുള്ളത്. ഇതില്‍ രണ്ട് പേര്‍ക്കാണ് രോഗലക്ഷമുള്ളതെന്നാണ് സൂചന.സമ്പര്‍ക്ക പട്ടികയിലുള്ള 152 പേരില്‍ 20 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നും കോഴിക്കോട്
ഡി.എം.ഒയുടെ റിപ്പോര്‍ട്ട്.

മാതാപിതാക്കളും കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്. വീടിന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ റോഡുകള്‍ അടച്ചിട്ടുണ്ട്. സമീപത്തെ വാര്‍ഡുകളിലും ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തെ കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനും ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

0 Comments

Headline