banner

അതൊക്കെ നന്നാക്കും, ഗർഭിണികൾ നടക്കുന്ന ഇൻ്റർലോക്ക് റോഡ് സ്വിമ്മിംഗ് പൂളായി; ശാപമോക്ഷമില്ലാതെ കൊല്ലം ജില്ലാ ആശുപത്രി.

കൊല്ലം : വിക്ടോറിയ, ശിശുരോഗ ആശുപത്രിയിലേക്ക് ബൈ റോഡിലൂടെ പോയാൽ, കുളം നീന്തിയാൽ മാത്രമേ കുട്ടികൾക്കും ഗർഭിണികൾക്കും അതിൻ്റെ പരിസരത്തേക്ക് എത്താൻ സാധിക്കൂ. ഇത് ചൂണ്ടിക്കാട്ടി മെഡിക്കൽ സുപ്രണ്ടിനോട് അഷ്ടമുടി ലൈവ് ലേഖകൻ ചോദ്യങ്ങൾ ആരാഞ്ഞപ്പോൾ. "അതൊക്കെ നന്നാക്കും, മാത്രമല്ല ഈ പാതയുടെ പകുതി എ.എ റഹീം മെമ്മോറിയൽ ആശുപത്രിയുടെതാണ് പാതയ്ക്കായി പദ്ധതികളുണ്ട്. അതൊക്കെ ജില്ലാ പഞ്ചായത്ത് നോക്കിക്കൊള്ളും" എന്ന മറുപടിയാണ് ലഭിച്ചത്.

ആംബുലൻസുകൾക്ക് വലിയ ആശ്വാസമായിരുന്നു ഇതിലെയുള്ള വഴി എന്നാൽ ആശുപത്രി ഈ വഴിയ്ക്ക് ഇരു വശവും പണം നൽകിയുള്ള പാർക്കിംഗിന് അനുമതി നൽകിയതോടെ വലിയ ആംബുലൻസുകൾക്ക് ഇവിടം സഞ്ചാരയോഗ്യമല്ലാതെയായി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ബസ്സ് ഇറങ്ങി വരുന്ന കുട്ടികളും ഗർഭിണികളുമാണ് നിലവിൽ ഈ ദുരിതം പേറുന്നത്. 

മൂന്ന് വർഷത്തിന് മേലെയായി ഈ പാത നിർമ്മിച്ചിട്ട് രോഗികളുടെ സഞ്ചാരമാർഗ്ഗം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ഈയിടെയാണ് ഈ ഇൻ്റർലോക്ക് റോഡ് കർമ്മനിരതമായത്. എന്നാൽ അന്ന് മുതലെ ഇവിടെ വെള്ളക്കെട്ടുണ്ടെന്ന് പ്രദേശത്തെ അനുബന്ധ തൊഴിൽ മേഖലയിലുള്ളവർ പറഞ്ഞു. എന്തായാലും ആതുരാലയത്തിന് മുന്നിലെ വെള്ളക്കെട്ട് പൊതുജനാരോഗ്യ കേന്ദ്രമായ ജില്ലാ ആശുപത്രിക്ക് മാനക്കേടാണ്. അനുമതികളും അധികൃതരും തിരക്കിൽപ്പെടുമ്പോൾ ആധുരാലയം സ്വകാര്യ ആശുപത്രികൾക്ക് ലാഭം സൃഷ്ടിക്കുന്നു. കൊല്ലത്ത് ഇവ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനോട് ഒരു സാധാരണക്കാരൻ പറഞ്ഞത് ഇപ്രകാരമാണ് " സാർ, അവരെല്ലാം വലിയ ആളുകളാണ് അവരോടൊക്കെ നോക്കിയും കണ്ടും മാത്രമേ മുട്ടാൻ പാടുള്ളു".അതേ,
അഷ്ടമുടി ലൈവ് മുട്ടാൻ പോകുകയാണ് നിങ്ങളോടൊപ്പം...
സാധാരണക്കാർക്കായി...
നോക്കിയും കണ്ടും തന്നെ
അഷ്ടമുടി ലൈവ് യാത്ര തുടരുകയാണ്

إرسال تعليق

0 تعليقات