banner

ഉത്തരക്കടലാസ് നഷ്ടപ്പെട്ടു, വിദ്യാർത്ഥിനിക്ക് മറ്റ് പരീക്ഷകളിലെ മാർക്കിൻ്റെ ശരാശരി കണക്കാക്കി മാർക്ക് നൽകാൻ കോടതി നിർദ്ദേശം; നടപടി കൊല്ലം സ്വദേശിനിയുടെ ഹർജിയിന്മേൽ

കൊച്ചി : അധികൃതരുടെ വീഴ്ചചയിന്മേൽ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ മറ്റ് പരീക്ഷകളിലെ മാർക്കിൻ്റെ ശരാശരി കണക്കാക്കി മാർക്ക് നൽകാൻ ഹൈക്കോടതിയുടെ സുപ്രധാന വിധി. 

കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിയുടെ എംകോം പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിലാണ് കോടതിയുടെ വിധി. മറ്റു പരീക്ഷകളിലെ മാർക്കിന്റെ ശരാശരി കണക്കാക്കി വിദ്യാർത്ഥിക്കു മാർക്ക് അനുവദിക്കാൻ കേരള സർവകലാശാലയ്ക്കു ഹൈക്കോടതി നിർദ്ദേശം നൽകി. കൊല്ലം സ്വദേശിയായ കെ.എം. സഫ്‌നയുടെ ഹർജിയിയിന്മേലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിലാണ് ഹർജിക്കാരിയുടെ എംകോം പഠനം നടന്നത്. ഒരു സെമസ്റ്റർ പരീക്ഷ ആരോഗ്യ കാരണങ്ങളാൽ എഴുതാനായില്ല . സപ്ലിമെന്ററി പരീക്ഷയ്ക്ക് ആലപ്പുഴ എസ്ഡി കോളജിലാണു സെന്റർ കിട്ടിയത്. തോറ്റതായി ഫലം വന്നു. അന്വേഷിച്ചപ്പോൾ കോളജിൽ നിന്നു സർവകലാശാലയിൽ ഏൽപിച്ച ചില ഉത്തരക്കടലാസ് കെട്ടുകൾ നഷ്ടപ്പെട്ടതായി മനസ്സിലായി.

തുടർന്ന് വിദ്യാർത്ഥിനി കോടതിയെ സമീപിക്കുകയായിരുന്നു. സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനം ഉണ്ടാകുമോ എന്നു നോക്കി കോടതിക്കു കാഴ്ചക്കാരനായി നിൽക്കാനാവില്ലെന്നും വിദ്യാർത്ഥിക്കു ബിഎഡിന് അപേക്ഷിക്കാനുള്ള സമയപരിധി തീരുകയാണെന്നും വ്യക്തമാക്കിയാണു നടപടി.




Post a Comment

0 Comments