banner

പ്ലസ് വൺ പൊതു പരീക്ഷയ്ക്ക് മുന്നോടിയായി അഷ്ടമുടി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

അഷ്ടമുടി : കെ.എസ്.ടി.എ കൊല്ലം സബ്ജില്ല യൂണിറ്റിന്റെ നേതൃത്വത്തിൽ അഷ്ടമുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പൊതു പരീക്ഷയ്ക്ക് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം സിന്ദുലാൽ ഉദ്ഘാടനം നിർവ്വഹിച്ചു. 

കൊല്ലം സബ് ജില്ലാ ട്രഷറർ  സുഭാഷ് , സബ്ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള പോൾ , സനിൽകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
 ഹയർസെക്കൻഡറി സ്കൂളിലെ എല്ലാ കെ.എസ്.ടി.എ യൂണിറ്റ് അംഗങ്ങളും ശുചീകരണ പ്രവർത്തനങ്ങളിിൽ പങ്കെടുത്തു.പിടിഎ ഭാരവാഹികൾ , മറ്റ് അധ്യാപകർ, സ്റ്റാഫംഗങ്ങൾ, കഴിഞ്ഞ ബാച്ചിലെ എൻഎസ്എസ് വോളണ്ടിയേഴ്സ്, വിദ്യാർത്ഥികൾ എന്നിവരുടെ സഹായവും സഹകരണവും പരിപാടിയ്ക്ക് ഉണ്ടായിരുന്നു. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സെപ്റ്റംബർ 6-ാം തീയതി മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.














Post a Comment

0 Comments