banner

വാഹനത്തിലേക്ക് വവ്വാൽ പറന്നു കയറി, വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; സംഭവം കൊല്ലത്ത്

ചവറ : ശങ്കരമംഗലം, കാമൻകുളങ്ങര ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം ഓടിക്കൊണ്ടിരുന്ന വാഹനത്തിന് അകത്തേക്ക് വവ്വാൽ കയറിയതിനെ തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമാകുകയും മറിയുകയും ചെയ്യുകയായിരുന്നു. 

നീണ്ടകരയിൽ നിന്നും ഉണക്കമീൻ സംഭരിച്ച് വില്പ്പന നടത്തുന്ന ചവറ കുളങ്ങര ഭാഗം താച്ചിയിൽ തെക്കതിൽ ഡോൺ ബോസ്കോയുടെ വാഹനമാണ് മറിഞ്ഞത്, രണ്ട് ദിവസം മുന്നേ ആയിരുന്നു അപകടം. 

ശങ്കരമംഗലം കാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം വച്ചാണ് വവ്വാൽ വാഹനത്തിലേക്ക് പറന്നു കയറി വാഹനം ഓടിച്ചിരുന്ന ഡോൺബോസ്കോയെ കടിച്ചത് ഇതേതുടർന്നാണ് വാഹനം നിയന്ത്രണം വിട്ട് കാർ സമീപത്തേക്ക് മറിഞ്ഞത്.



Post a Comment

0 Comments