banner

വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ച് മൂടിയ നിലയിൽ

ഇടുക്കിയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയൽവാസിയുടെ അടുക്കളയിൽ നിന്നാണ് സിന്ധുവിന്റെ മൃതദേഹം കണ്ടെടുത്തത്. 

അയൽവാസിയായ മണിക്കുന്നേൽ ബിനോയ് ഒളിവിൽ പോയെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ബിനോയ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. വാടക വീട്ടിൽ മകനൊപ്പമായിരുന്നു സിന്ധു താമസിച്ചിരുന്നത്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات