banner

കൊല്ലത്ത്, കായലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.


കുരീപ്പുഴ : കായലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച മത്സ്യബന്ധനത്തിന് പോയി കായലിൽ കാണാതായ സിബിൻ ദാസി (21) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്തിയത്. പിതാവ് യേശുദാസിനൊപ്പം മത്സ്യ ബന്ധനത്തിന് പോകവേ ആയിരുന്നു അപകടം. രണ്ട് ദിവസമായി തുടർന്ന് വന്ന തിരച്ചിലിനൊടുവിൽ മണലിൽ ക്ഷേത്രത്തിനടുത്ത് വലിയ കായലിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ഞായർ രാത്രി 12മണിയോടെയായിരുന്നു അപകടം. പിതാവിനൊപ്പമാണ് സിബിൻ മത്സ്യബന്ധനത്തിനായി പോയത്. കാലവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കായലിൽ മുൻപേ ഇട്ടിരു വല എടുക്കാനായി പോയതായിരുന്നു ഇരുവരും. എൻജിൻ ഘടിപ്പിച്ച വള്ളമായതിനാൽ കുട്ടികൾക്ക് പോലും കായലിൽ കൊണ്ട് പോകാമായിരുന്നു. എന്നാൽ തുടരെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വള്ളം മറിയുകയായിരുന്നു. ഇരുവർക്കും നീന്തൽ വശമുണ്ടായിരുന്നു. ഒപ്പംമുണ്ടായിരുന്ന അച്ഛൻ യേശുദാസിന് നീന്തി രക്ഷപ്പെടാനായി. എന്നാൽ സിബിനെ കണ്ടെത്താനാകാതെ വരുകയും തുടർന്ന് കൊല്ലത്ത് നിന്നു ഫയർഫോഴ്‌സും സ്കൂമ്പാ ടീമും മത്സ്യതൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ച രാത്രി വരെ കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് മൃതശരീരം കണ്ടെത്തിയത് ഇന്ന് രാവിലെ 9.30 യോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൊല്ലം ഫാത്തിമാ മാതാ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു സിബിൻദാസ്. പൊലീസ് സംഘം മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം അഞ്ച് മണിയോടെ കുരീപ്പുഴ ദേവാലയത്തിൽ.

Post a Comment

0 Comments