banner

പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ, ഒൻപതാം ക്ലാസുകാരി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം : സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഭവ്യയാണ് മരിച്ചത്. കവടയാറിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നു. 
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 

പെൺകുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടക്കുമ്പോൾ ആനന്ദ് സിംഗ് വീട്ടിലുണ്ടായിരുന്നു. ഉടൻ തന്നെ ഭവ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്യൂസിയം പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

إرسال تعليق

0 تعليقات