Latest Posts

കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ലോകത്ത് പടര്‍ന്നു പിടിക്കുന്നു; മറ്റ് വകഭേദങ്ങളുടെ ഭീഷണി കുറയുന്നു


വാഷിങ്ടണ്‍ : കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ലോകത്ത് ആധിപത്യം നേടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കുന്നത് ഡെല്‍റ്റ വകഭേദമാണ്. 
എന്നാല്‍, ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളുടെ ഭീഷണി കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടനാ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥ മരിയ വാന്‍ കെര്‍കോവ പറഞ്ഞു. 

അതിവേഗത്തില്‍ പടരുന്ന ഡെല്‍റ്റ മറ്റ് വകഭേദങ്ങളുടെ സ്ഥാനത്തേക്ക് എത്തുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊവിഡ് കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളുള്ളു. ഇതുവരെ 185 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. 

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റയായിരുന്നു. യു.എസില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനും ഡെല്‍റ്റ കാരണമായി. 
ആല്‍ഫ, ബീറ്റ, ഗാമ എന്നിവക്കൊപ്പം ഇറ്റ, ഇയോട്ട, കാപ്പ തുടങ്ങിയ വേരിയന്റുകളെ നിരീക്ഷിക്കുന്നതും ലോകാരോഗ്യ സംഘടന ഒഴിവാക്കി.
ആഗോള സമൂഹത്തിന്റെ ആരോഗ്യത്തിന് ഇത് ഭീഷണിയല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.




0 Comments

Headline