banner

പിക്കപ്പ് ലോറി ജാക്കിവച്ച് ഉയര്‍ത്തുന്നതിനിടെ വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊല്ലം : പിക്കപ്പ് ലോറി ജാക്കിവച്ച് ഉയര്‍ത്തുന്നതിനിടെ വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുവല്ല കോയിപ്രം പുല്ലാട് സന്തോഷ് ഭവനില്‍ സുരേഷ് കുമാര്‍(43) ആണ് മരിച്ചത്. 
കൊട്ടാരക്കര കുളക്കടയിലാണ് സംഭവം.

വെളുപ്പിനെ നാല് മണിയോടെ എം.സി റോഡില്‍ കുളക്കട ഹൈസ്‌കൂള്‍ ജംഗ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് കച്ചിയുമായി പോയ പിക്കപ്പിന്റെ പിന്‍ചക്രം കുളക്കടയില്‍ വെച്ച് പഞ്ചറായി. ജാക്കിവച്ച് ഉയര്‍ത്തി ടയര്‍ മാറ്റാനുള്ള ശ്രമത്തിലായിരുന്നു ഡ്രൈവര്‍ സുരേഷ് കുമാര്‍. ജാക്കി തെന്നിമാറുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴേക്കും പിക്കപ്പ് ദേഹത്തേക്ക് മറിഞ്ഞു. 

കൊട്ടാരക്കര നിന്നും ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി കച്ചി മുഴുവന്‍ നീക്കം ചെയ്ത് വാഹനം ഉയര്‍ത്തി പുറത്തെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ മഞ്ജു. ജി, മക്കൾ : അഭയ സുരേഷ് എം,ആദിത്യൻ സുരേഷ്. പുത്തൂർ പൊലീസ് കേസെടുത്തു .


Post a Comment

0 Comments