banner

സ്‌കൂള്‍ തുറക്കൽ, വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ആലോചിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസവകുപ്പ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ടും പ്രൊജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി തീരുമാനമെടുക്കുമെന്നും വിദ്യഭ്യാസ മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പ്രശസ്ത വൈറോളജിസ്റ്റുകള്‍ അടങ്ങുന്ന വിദഗ്ധ സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് സ്‌കൂള്‍ തുറക്കുന്ന കാര്യം ചര്‍ച്ചയായത്. ആവശ്യമായ തയ്യാറെടുപ്പുകളോടെ സ്‌കൂളുകള്‍ തുറക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള വാക്‌സിനേഷന്‍ വിതരണം വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

Post a Comment

0 Comments