banner

ആഹാരം നൽകവേ ആന ആക്രമിച്ചു; രണ്ടാം പാപ്പാന് ദാരുണാന്ത്യം

ആലപ്പുഴ : ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ പാലാ കിടങ്ങൂർ ചൂണ്ടമലയിൽ ജയ്‌മോൻ (43) ആണ് മരിച്ചത്. ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയ്‌ക്ക് തീറ്റ നൽകാനായി എത്തിയപ്പോഴാണ് പാപ്പാനെ ആക്രമിച്ചത്.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തീറ്റയുമായി ജയ്‌മോൻ എത്തിയപ്പോൾ ആന തുമ്പിക്കൈ കൊണ്ടു ചുറ്റി പിടിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജയ്‌മോനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

إرسال تعليق

0 تعليقات