ചേർത്തല : പുരാവസ്ക്കളുടെ മേൽ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിൻ്റെ പുരാവസ്തു ശേഖരം വ്യാജമെന്ന് മോൻസണിൻ്റെ ഡ്രൈൈവറുടെ വെളിപ്പെടുത്തൽ. യേശുവിനെ ഒറ്റികൊടുക്കാൻ പ്രേരകമായ യൂദാസിന് അക്രമികൾ വെള്ളിക്കാശും മോശയുടെ വടിയും നല്‍കിയത് സിനിമാ പ്രവര്‍ത്തകനായ സന്തോഷെന്ന് മോൻസണിൻ്റെ ഡ്രൈവര്‍ ആയിരുന്ന അജി നെട്ടൂര്‍ വെളിപ്പെടുത്തി. അവിടെയുള്ളതൊന്നും വിദേശത്ത് നിന്ന് കൊണ്ടുവന്ന പുരാവസ്തുക്കള്‍ അല്ലെന്നും അതെല്ലാം വ്യാജമാണെന്നും അജി വ്യക്തമാക്കി. തുടർന്ന് തട്ടിപ്പ് പുറത്തായതോടെ സന്തോഷ് ഒളിവില്‍ പോയതായും അജി പറഞ്ഞു.
അവിടെയുള്ള പുരാവസ്ക്കളിൽ പലതും സന്തോഷ് നൽകിയവയാണ് കുറച്ച് മട്ടാഞ്ചേരിയില്‍ നിന്ന് വാങ്ങിയവയാണെന്നും
മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തുകയാണെന്ന് അറിയില്ലായിരുന്നുവെന്നും അജി പറഞ്ഞു.
നടന്‍ ബാല പറഞ്ഞതെല്ലാം കാര്യങ്ങള്‍ നുണയാണെന്നും അജി പറഞ്ഞു. മോന്‍സണ്‍ മാവുങ്കലുമായി ബാലയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും. മോന്‍സണ്‍ മാവുങ്കവിനെതിരെ പരാതി നല്‍കിയ ആളായ അനൂപ് അഹമ്മദുമായി ബാലയ്ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും. ബാലയുടെ ഡിവോഴ്‌സിനായി അഞ്ച് ലക്ഷം രൂപ നല്‍കിയത് അനൂപ് അഹമ്മദായിരുന്നുവെന്നും. ഇതേപ്പറ്റി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അജി വ്യക്തമാക്കി.
0 Comments