banner

പൊലീസുകാരെ കുടുക്കിയ ഹണി ട്രാപ്പിൽ ആദ്യ പരാതി കൊല്ലത്ത് നിന്ന്, പലർക്കും നഷ്ടമായത് ലക്ഷങ്ങളെന്ന് സൂചന

കൊല്ലം : പൊലീസുകാരെ ലക്ഷ്യയമിട്ട  ഹണിട്രാപ്പിൽ ആദ്യ പരാതി കൊല്ലത്ത് നിന്ന്, എസ്.ഐയുടെ പരാതിന്മേൽ കേസെടുത്തു. കൊല്ലം റൂറലിലെ  എസ്.ഐ.യുടെ പരാതിയിലാണ് കൊല്ലം, അഞ്ചൽ സ്വദേശിയായ യുവതിക്കെതി കേസെടുത്തത്. തിരുവനന്തപുരം പാങ്ങോട് പൊലീസാണ് നടപടി സ്വീകരിച്ചത്. 

ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും ഇതിനെ ചൊല്ലി ഭീഷണിപ്പെടുത്തിയ ശേഷം ലക്ഷങ്ങൾ തട്ടിയെടുത്തതാണ് കേസ്. ബന്ധപ്പെട്ട പരാതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥൻ നൽകിയതെന്നുമാണ് സൂചന. യുവതിയുടെ വലയിൽ സംസ്ഥാനത്തെ കൂടുതൽ പൊലീസുകാർ വീണിട്ടുണ്ടോയെന്ന് സംശയമുണ്ട്. 

വരും ദിവസങ്ങളിൽ കൂടുതൽ പരാതി ലഭിച്ചേക്കുമെന്നാണ് സൂചന. പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ എത്ര പേരിലേക്ക് ലക്ഷ്യമിട്ടതാണ് എന്ന കാര്യം പുറത്ത് വരികയുള്ളു. ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചത്.

വീഡിയോ കോൾ ഹണിട്രാപ്പ് തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസിൻ്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഹണിട്രാപ്പിൽ പെട്ടാൽ തട്ടിപ്പുകാർക്ക് പണം കൈമാറരുതെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു ഇങ്ങനെ ആവശ്യപ്പെട്ടാൽ പൊലീസിൽ പരാതിപ്പെടണമെന്നുമായിരുന്നു മുന്നറിയിപ്പിൻ്റെ ഉള്ളടക്കം.


Post a Comment

0 Comments