വസ്ത്രങ്ങളുടേയും ചെരുപ്പിൻ്റെയും ജിഎസ്ടി അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമാക്കിയാണ് ഉയർത്തുന്നത്. ഇതിൽ വ്യാപാരത്തിന് ആവശ്യമായ വസ്തുക്കൾ വാങ്ങിയതിന്റെ നികുതി കുറവ് ചെയ്യുന്നത് സംബന്ധിച്ച(ഇൻപുട് ടാക്‌സ് ക്രഡിറ്റ്) ക്രമീകരണത്തിൽ അപാകമുണ്ടാകുന്നതിനാലാണ് നികുതിഘടന ഏകീകരിക്കാൻ സമിതി ശുപാർശ നൽകിയത്.
5 ശതമാനമാണ് ജിഎസ്ടിയാണ് നിലവിൽ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്ക്. അതിനുമുകളിലുള്ളവയ്ക്ക് 12ശതമാനവും. അതുപോലെതന്നെ 1000 രൂപയ്ക്കുതാഴെയുള്ള പാദരക്ഷക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ളവക്ക് 18ശതമാനവുമാണ് നികുതി ഈടാക്കുന്നത്. 12 ശതമാനമെന്ന ഏകീകൃത നികുതിയായിരിക്കും വസ്ത്രങ്ങൾക്ക് ബാധകമാകുക. അതേസമയം, പാദരക്ഷകൾക്ക് രണ്ട് നിരക്കിലുമാകും നികുതി പരിഷ്‌കരിച്ചേക്കുക. 1000 രൂപവരെയുള്ളവയ്ക്ക് 12ശതമാനവും അതിനുമുകളിലുള്ളവയക്ക് 18ശതമാനവും. തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും ചുങ്കം ജനുവരി മുതൽ പരിഷ്‌കരിക്കാൻ സെപ്റ്റംബർ 17ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് പരിഗണിച്ചത്.
അതേസമയം, നികുതി നിരക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. വസ്ത്രം, ചെരുപ്പ് എന്നിവ നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കൾക്ക് ഉയർന്ന നിരക്കാണ് നിലവിലുള്ളത്. നികുതി ക്രമീകരണത്തിൽ ബുദ്ധിമുട്ടുള്ളതിനാൽ അതിന്റെ ഭാരംകൂടി നിർമാതാക്കൾ നിലവിൽ ഉപഭോക്താവിന് കൈമാറുകയാണ് ചെയ്യുന്നത്.
0 Comments