banner

കല്ലുവാതുക്കൽ വികസന സമിതിയുടെ ലോഗോ പ്രകാശനം ചെയ്തു, വേദിയിൽ സുബിൽകുമാറിനെ ആദരിച്ചു

കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൻ്റെ വികസന സ്വപ്നങ്ങൾ സാക്ഷത്കരിക്കാനും  ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കാനും രൂപീകരിച്ച കല്ലുവാതുക്കൽ വികസന സമിതിയുടെ ലോഗോ പ്രകാശനം എൻ കെ പ്രേമചന്ദ്രൻ എംപി യും,  മുൻ എംപി എൻ പീതാംബരക്കുറുപ്പ് എന്നിവർ ചേർന്നു വികസന സമിതി ചെയർമാൻ കല്ലുവാതുക്കൽ അജയ കുമാറിന് കൈമാറി പ്രകാശനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പുതുതായി ആരംഭിക്കുന്ന  പോർട്ടൽ ഓഫീസ് ഉദ്ഘാടനം എൻ കെ പ്രേമചന്ദ്രൻ എംപി നിർവഹിച്ചു.

ചടങ്ങിൽ "തൊഴിലധിഷ്ഠിത വിദ്യാഭ്യാസം" എന്ന മേഖലയെ ആസ്‌പദമാക്കി മാതൃകാപരമായ പ്രവർത്തനത്തിനുള്ള ഉപഹാരം കൊട്ടിയം ക്രിയേറ്റീവ് ഇൻസ്റ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എം.ഡി സുബിൽകുമാറിന് കൈമാറി
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുധീപ,  പഞ്ചായത്ത് വൈസ് പ്രസിഡൻറ് സത്യപാലൻ, കബീർ പാരിപ്പള്ളി കല്ലുവാതുക്കൽ അജയകുമാർ, കൊല്ലം റോയൽ റിച്ച് അജയകുമാർ തുടങ്ങിയവർ  സന്നിഹിതരായിരുന്നു.

Post a Comment

0 Comments