കളമശ്ശേരി : മരുമകളുടെ ദേഹത്തേക്ക് ഭർത്യമാതാവും ഇവരുടെ മകളും മരുമകനും ചേർന്ന് തിളച്ചവെള്ളം ഒഴിച്ചതായി പരാതി. വട്ടേക്കുന്നത്താണ് സംഭവം. കളപ്പുരയ്ക്കൽ വീട്ടിൽ സുധീറിൻ്റെ ഭാര്യ ജീവയാണ് പരാതിയിൽ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് 27-നായിരുന്നു സംഭവം. പീഡനം സഹിക്കവയ്യാതെയാണ് പരാതി നൽകിയത്.
പരാതിയിൽ പ്രകാരം :
വട്ടേക്കുന്നം കളപ്പുരയ്ക്കൽ വീട്ടിൽ മൈമൂനത്തും മകൾ നിസയും നിസയുടെ ഭർത്താവ് ബഷീറും കൂടി മൈമൂനത്തിന്റെ മകന്റെ ഭാര്യ ജീവയുടെ ദേഹത്ത് തിളപ്പിച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചതായി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ ആരോപിക്കുന്നത്.
ഓഗസ്റ്റ് 27-ന് രാവിലെ 10-നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം അരങ്ങേറിയത്. ജീവയുടെ ഭർത്താവ് സുധീർ മസ്കറ്റിലാണ്. കൂടുതൽ സ്ത്രീധനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതെന്നാണ് പരാതി. പരാതിയിൽ കേസെടുത്തതായി കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷ് പറഞ്ഞു.
0 Comments