banner

കരുനാഗപ്പള്ളിയിലേത് കൊച്ചിയിൽ തന്നെയുണ്ട്, പ്രതിക്ഷ പങ്ക് വെച്ച് ജയപാലേട്ടൻ

ലോട്ടറി അടിച്ച ജയപാലൻ ( ഇടത് ), ലോട്ടറി അടിച്ചതായി അവകാശപ്പെട്ട സെയ്ദലവി ( വലത് )

ഓണം ബമ്പറിൽ നിരവധി പേർ മലയാളിയെ കുഴപ്പത്തിലാക്കിയെങ്കിലും  യഥാര്‍ത്ഥ ഭാഗ്യശാലി എറണാകുളം മരട് സ്വദേശി ജയപാലന്‍ ആയിരുന്നു. സാധാരണ ഓട്ടോറിക്ഷ ഡ്രൈവറായ ജയപാലന്‍ ഇന്നലെ ലോട്ടറി ബാങ്കിൽ എത്തിച്ച ശേഷമാണ് തനിക്കാണ് ഓണം ബമ്പര്‍ അടിച്ചെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. 

താൻ എടുത്ത ലോട്ടറിയ്ക്കാണ് ഈ ബമ്പർ അടിച്ചതെന്ന് ചാനലിലൂടെയാണ് അറിയുന്നതെന്ന് ജയപാലന്‍ പറയുന്നു. ശേഷം ടിക്കറ്റ് പരിശോധിച്ച് ഇത് ഉറപ്പിച്ചു. അടിച്ച ലോട്ടറി ഇവിടെയുണ്ടെന്നറിഞ്ഞാൽ പിന്നീടുള്ള കാര്യങ്ങൾ കുഴപ്പത്തിലാകും, ആയത് കൊണ്ട് ഇവ വ്യക്തമായെങ്കിലും ആരോടും വെളിപ്പെടുത്തിയില്ല. ബാങ്കില്‍ ഏല്‍പിച്ച ശേഷം വീട്ടില്‍ എത്തിയപ്പോഴാണ് ടി.വിയിൽ ഭാഗ്യശാലി ദുബായിലാണെന്ന വാര്‍ത്ത ശ്രദ്ധയിൽപ്പെടുന്നത്. എന്നിരുന്നാലും തൻ്റെ പക്കലുള്ളതാണ് യഥാര്‍ത്ഥ ടിക്കറ്റെന്ന് ഉറപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താൻ ബന്ധുക്കളോടും പോലും പറയുന്നതെന്നും ജയപാലന്‍ പറഞ്ഞു.

എല്ലാ ദിവസവും ടിക്കറ്റ് എടുക്കുമായിരുന്നു. മൂന്നും നാലുമൊക്കെ എടുക്കുമായിരുന്നു. അയ്യായിരം രൂപ വരെ അടിച്ചിട്ടുണ്ട്. ബമ്പര്‍ തുക കൊണ്ട് കടങ്ങള്‍ വീട്ടണം. മക്കള്‍ക്ക് വീടുവച്ച് നല്‍കണം. ബാക്കി കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. ഇനിയും ലോട്ടറി എടുക്കും. ലോട്ടറി ടിക്കറ്റ് എടുത്ത് നമുക്ക് അഞ്ച് രൂപ ലഭിക്കുന്നതില്‍ മാത്രമല്ല, വില്‍പനക്കാരന് രണ്ട് ലോട്ടറിയുടെ തുക കിട്ടുമല്ലോ എന്നും ജയപാലന്‍ കൂട്ടിച്ചേര്‍ത്തു.




Post a Comment

0 Comments