banner

പത്തനാപുരത്ത്കാരി നട്ട് വളർത്തിയ ''പേര" വൃക്ഷത്തൈ ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ വളരും

കൊല്ലം : ജയലക്ഷ്മി നട്ടുവളർത്തിയ ''പേര" വൃക്ഷത്തൈ ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ വളരും. പത്തനാപുരം സ്വദേശിയായ ജയലക്ഷ്മി എന്ന പെൺകുട്ടിയുടെ സമ്മാനം പ്രധാനമന്ത്രിയെ ഏൽപ്പിച്ച് സുരേഷ് ഗോപി എംപി. പത്തനാപുരം ഗാന്ധിഭവൻ സന്ദർശനത്തിനിടെയാണ് ജയലക്ഷ്‍മി താൻ നട്ടുവളർത്തിയ പേര വൃക്ഷത്തൈ സുരേഷ് ഗോപിക്ക് നൽകുന്നത്. ജയലക്ഷ്‍മിയുടെ ആഗ്രഹപ്രകാരം താനിത് പ്രധാനമന്ത്രിക്ക് സമ്മാനിക്കാമെന്ന് സുരേഷ് ഗോപി അന്ന് ഉറപ്പുനൽകിയിരുന്നു. പ്രധാനമന്ത്രിക്ക് തൈ കൈമാറുന്ന ചിത്രം സഹിതമാണ് ജയലക്ഷ്മിക്ക് കൊടുത്ത വാക്ക് താൻ പാലിച്ചുവെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കിയത്.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം.....

പത്തനാപുരത്തെ ഒരു വീട്ടുമുറ്റത്ത് ചിന്താശീലയായ ഒരു പെൺകുട്ടി നട്ടുവളർത്തിയ വൃക്ഷത്തൈ ഇനി ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസതിയിൽ വളരാൻ തയ്യാറെടുക്കുന്നു. ​ഗാന്ധിഭവൻ സന്ദർശനത്തിനിടെ ‍ജയലക്ഷ്മി എനിക്ക് കൈമാറിയ പേര വൃക്ഷ തൈ വാക്ക് പറഞ്ഞത് പോലെ ഞാൻ പ്രധാനമന്ത്രിയ്ക്ക് ഇന്നലെ കൈമാറി. പ്രധാനമന്ത്രി അത് തുറന്ന മനസോടെ സ്വീകരിക്കുകയും തൻറെ ഔദ്യോഗിക വസതിയുടെ വളപ്പിൽ അത് നടാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം

Post a Comment

0 Comments