banner

മന്ത്രി വി.ശിവൻകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, യുവതിക്കെതിരെ കേസെടുത്തേക്കും


കൊല്ലം : പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പണമിടപാട് കേസിൽ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഒരുമിച്ചു നിക്കുന്ന ചിത്രം മോർഫ് ചെയ്തതെന്ന് തെളിഞ്ഞു. ഇതിൻ്റെ യഥാർത്ഥ ചിത്രം മന്ത്രി തന്നെ പുറത്തു വിട്ടപ്പോഴാണ് സത്യം പുറം ലോകം അറിഞ്ഞത് ഇത് സംബന്ധിച്ച് മന്ത്രി ഡി.ജി.പിക്ക് പരാതി നൽകിയതായും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന രീതിയിലാണ് ഇപ്പോള്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ മോര്‍ഫ് ചെയ്തതാണ് എന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പുകാലത്ത് നടന്‍ ബൈജു വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോര്‍ഫ് ചെയ്ത് മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ചൂണിക്കാണിച്ച് മന്ത്രി വി.ശിവന്‍കുട്ടി ഡിജിപിയ്ക്ക് പരാതി നല്‍കി.

അതേ സമയം, രാഷ്ട്രീയ-സാമൂഹിക-ബിസിനസ്സ്-ഐഎഎസ്-ഐപിഎസ്-സിനിമാ മേഖലകളിലെ ഉന്നതരാണ് ഇയാളെ വിശ്വസിച്ച് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ടിപ്പുവിന്റെ യഥാര്‍ത്ഥ സിംഹാസനം എന്ന് വിശ്വസിപ്പിച്ചാണ് പല പ്രമുഖരേയും ചതിയില്‍ വീഴ്ത്തിയത്. ആ ഫോട്ടോകളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നത്. 

Post a Comment

0 Comments