Latest Posts

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവർ ആശുപത്രിയിൽ.

ആറ്റിങ്ങൽ : ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു. ആറ്റിങ്ങൽ ആലംകോട് പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം തെറ്റിയ ബസ് രണ്ട് ബൈക്ക് യാത്രികരെ ഇടിക്കുകയും റോഡിന് വശത്തേക്ക് മറിഞ്ഞു മരത്തിലിടിച്ച് നിൽക്കുകയുമായിരുന്നു. ബസ് ഡ്രൈവറെയും പരിക്കേറ്റ ബൈക്ക് യാത്രികനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രികർക്ക് ആർക്കും സാരമായി പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമിക വിവരം. 

ആറ്റിങ്ങലിൽ നിന്ന് കല്ലമ്പലത്തേക്ക് പോകുകയായിരുന്ന ദേവൂട്ടി ബസാണ് അപകടത്തിൽപെട്ടത്. പൂവൻപാറ പുളിമൂട് സ്വദേശി ഷൈബു (35) ആയിരുന്നു ബസ് ഡ്രൈവർ. ഇയാൾക്ക് വാഹനം ഓടിക്കുന്നതിനിടെ ജെന്നി ഉണ്ടായതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



0 Comments

Headline