Latest Posts

കളിക്കുന്നതിനിടെ കയർ കുരുക്ക് മുറുകി, 13കാരന് ദാരുണാന്ത്യം

നെടുങ്കണ്ടം : കളിച്ചു കൊണ്ടിരിക്കെ കഴുത്തിൽ കയർ കുരുങ്ങി പതിമൂന്ന്കാരന് ദാരുണാന്ത്യം. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. 13 വയസ്സുള്ള അപ്പു എന്ന് വിളിക്കുന്ന ജെറോൾഡ് ആണ് മരിച്ചത്.

ജെറോൾഡിൻ്റെ പിതാവ് ബിജുവിന്റെ സഹോദരിയുടെ വീട്ടിലെ ടെറസിന്റെ മുകളിൽ കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കഴുത്തിൽ കയർ കുരുക്ക് മുറുകി ജീവൻ നഷ്ടപ്പെടുകയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങിയതെന്നാണു പ്രാഥമിക നിഗമനം.  ബിജു–സൗമ്യ ദമ്പതികളുടെ മകനാണ് മരിച്ച ജെറോൾഡ്. വാഴവര സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ്.

0 Comments

Headline