banner

പിങ്ക് പൊലീസിന്‍റെ നടുറോഡിലെ പരസ്യ വിചാരണ, നേരിട്ട് അന്വേഷിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ കമ്മിഷൻ

തിരുവനന്തപുരം : ആറ്റിങ്ങലിൽ അച്ഛനെയും മകളെയും മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് അപമാനിച്ച സംഭവം പട്ടികജാതി-പട്ടികവർഗ കമ്മിഷൻ നേരിട്ട് അന്വേഷിക്കും. സംഭവത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും റിപ്പോർട്ട് നൽകിയില്ല.

ഇതോടെ അപമാനിക്കപ്പെട്ട ജയചന്ദ്രനും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയും കമ്മിഷനു മുന്നിൽ നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. 22 ന് ഇരുവരും ഹാജരാകണം. ഓഗസ്റ്റ് 28നായിരുന്നു കേസിനാസ്‌പദമായ സംഭവം.

ആറ്റിങ്ങല്‍ ഊരുപൊയ്‌ക സ്വദേശി ജയചന്ദ്രനെയും എട്ടുവയസുകാരിയായ മകളെയും മൊബൈല്‍ മോഷ്‌ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡില്‍ വച്ച് പരസ്യ വിചാരണ ചെയ്യുകയായിരുന്നു. തങ്ങള്‍ ഫോണെടുത്തില്ലെന്ന് ഇരുവരും പറഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥ അധിഷേപം തുടരുകയായിരുന്നു.

പിതാവും മകളും മാലപിടിച്ചുപറിക്കാരും മൊബൈല്‍ കടകളില്‍ കയറി മോഷണം നടത്തുന്നവരാണെന്നും ആക്ഷേപിച്ചു. എന്നാല്‍ ഒടുവില്‍ മൊബൈല്‍ കാറിനുള്ളില്‍ നിന്ന് തന്നെ കണ്ടെത്തി. സംഭവം വിവാദമായതിനെ തുടർന്ന് രജിതയെ സ്ഥലം മാറ്റിയിരുന്നു.

Post a Comment

0 Comments