banner

കാൽപ്പന്ത് കളിക്കിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം : കൂട്ടുകാരോടൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെ 18കാരൻ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങരംകുളം ചിയാനൂർ സ്വദേശിയായ നിസാമുദ്ദീനാണ് മരിച്ചത്. കോഴിക്കര ഗ്രൗണ്ടിൽ രാവിലെ ആറ് മണിയോടെയാണ് സംഭവം.

മൈതാനത്ത് കളിക്കുന്നതിനിടെ ക്ഷീണിതനായ നിസാമുദ്ദീൻ തളർന്ന് വീഴുകയായിരുന്നു. കുഴഞ്ഞു വീണ ഉടൻ തന്നെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിയ്യാനൂർ ചോലയിൽ കബീറിന്റെ മകനും കൊളത്തറ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമാണ് നിസാമുദ്ദീൻ.


Post a Comment

0 Comments