തിരൂർ : പട്ടാപ്പകൽ വീട്ടമ്മയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. തിരുനാവായയിലാണ് സംഭവം. കൊടക്കൽ വാവൂർകുന്ന് കല്ലിങ്ങൽ പറമ്പിൽ സുഭാഷിനെയാണ് തിരൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം.
തിരുനാവായ ഐശ്വര്യ ഭവനിൽ പരേതനായ കളത്തുംപറമ്പിൽ വാസുദേവെൻറ ഭാര്യ വിലാസിനിയെ (45) ഓട് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തിരുനാവായ പഞ്ചായത്ത് ഓഫിസിനു പിന്നിലുള്ള വീട്ടിനുപുറത്ത് അരി കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവം.
സാരമായ പരിക്കുകളോടെ വീട്ടമ്മയെ കൊടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫാൻസി കടയിൽ വെച്ച് വീട്ടമ്മയുമായി നാല് ദിവസം മുമ്പ് പ്രതി തർക്കിച്ചിരുന്നു. ഇതിെൻറ പ്രതികാരമായാണ് അക്രമം. തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തിെൻറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
0 Comments