banner

ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് പോളി വിദ്യാർഥികളെ കാണാതായി, സംഭവം പാലക്കാട്

പാലക്കാട് : വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്ന് വിദ്യാർഥികളെ കാണാതായി. അണക്കെട്ട് കാണാനെത്തിയതാണ് ഇവർ എന്നാണ് നിഗമനം.

കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്‌നിക്കിലെ വിദ്യാർഥികളായ സഞ്ജയ് , രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. മൂവർക്കും പതിനാറ് വയസ്സിനോടുത്ത് പ്രായമുണ്ട്. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. വിദ്യാർഥികൾക്കായി പൊലീസും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തുകയാണ്. ഇവരും സഹപാഠികളും അടങ്ങിയ അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്.

രണ്ട് ബൈക്കിലായി ഉച്ചയ്ക്ക് രണ്ടരയോടെ ഡാമിൻ്റെ പ്രദേശത്തേക്ക് എത്തിയ അഞ്ചംഗ സംഘം ഇവിടെ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ മൂന്നുപേരെ കാണാതായതിനെ തുടർന്ന് കൂടെയുണ്ടായിരുന്നതായ മറ്റ് രണ്ടു പേർ ബഹളം വച്ച് ഡാമിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘവും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചത്.

إرسال تعليق

0 تعليقات