banner

കണ്ണൂരിൽ ദേഹത്തേക്ക് ഗേറ്റ് വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ : ദേഹത്തേക്ക് ഗേറ്റ് വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. മട്ടന്നൂര്‍ ഉരുവച്ചാലില്‍ ഇന്നലെയാണ് സംഭവം. ഗേറ്റ് വീണ് മൂന്നു വയസുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.  ഇന്നലെയായിരുന്നു സംഭവം.

മട്ടന്നൂര്‍ ഉരുവച്ചാലില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടിലെ ഗേറ്റ് പൊട്ടി മറിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണാണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിയ്ക്കുകയായിരുന്നു.



إرسال تعليق

0 تعليقات