കേരള സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ നാളികേര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതിയിൽ തൃക്കരുവ ഗ്രാമ പഞ്ചായത്തിനെയും ഉൾപ്പെടുത്തി. കേര ഗ്രാമം പദ്ധതിയിൽ സംസ്ഥാനത്തെ ആകെ 48 പഞ്ചായത്തുകളും, കൊല്ലം ജില്ലയിൽ 5 പഞ്ചായത്തുകളിൽ തൃക്കരുവയേയും പരിഗണിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതായി തൃക്കരുവ പഞ്ചായത്ത് സ്റ്റേഡിയം വാർഡ് ജനപ്രതിനിധി അജ്മിൻ എം. അഷ്ടമുടി ലൈവ് ന്യൂസ് പ്രതിനിധിയെ അറിയിച്ചു.
0 Comments