മോൻസൺ മാവുങ്കലിനെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരിൽ ഇന്നലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ അറസ്റ്റിന് പിന്നാലെയാണ് കൂടുതൽ പരാതികളാണ് ഉയർന്നു വരുന്നത്. താൻ പുരാവസ്തു വിൽപ്പനക്കാരനാണെന്നും കൊച്ചിൽ ലോകത്തെ തന്നെ വലിയ പുരാവസ്തു മ്യൂസിയം നിർമ്മിക്കാൻ ഒരുങ്ങുകയാണെന്നും ഇതെല്ലാം പറഞ്ഞ് വിശ്വസിപ്പിച്ചാണ് മോൻസൺ പണം പലരിൽ നിന്നായി പണം തട്ടിയത്. ഏറ്റവും ഒടുവിൽ പാലാ സ്വദേശിയായ പരാതിക്കാരൻ രാജീവ് ശ്രീധറിനെ ബ്രൂണെ സുൽത്താൻ 67,000 കോടി രൂപ നൽകാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചതായും രാജീവ് ശ്രീധർ പരാതിയിൽ വ്യക്തമാക്കി.
ഐ.ജി ലക്ഷ്മൺ ഗോകുൽ നേരിട്ട് ഇടപെട്ടാണ് മോൻസണെതിരായ കേസ് അട്ടിമറിച്ചതെന്ന് മറ്റൊരു പരാതിക്കാരൻ എം.ടി ഷെമീർ പറയുന്നു. കൂടാതെ കേസ് ഒത്തുതീർപ്പാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതായും. ചേർത്തല. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും. മുൻ ഡിഐജി എസ്. സുരേന്ദ്രന്റെ വീട്ടിൽ വച്ചാണ് താൻ 25 ലക്ഷം രൂപ കൈമാറിയതെന്നും പരാതിക്കാരൻ വിശദീകരിച്ചു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. മറ്റ് രാഷ്ട്രീയക്കാരും സിനിമാ മേഖലയിലുള്ളവരുമായും മോൻസണ് നല്ല ബന്ധമാണുള്ളതെന്നും പരാതിക്കാരൻ പറഞ്ഞു.
ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റി കൊടുത്തപ്പോൾ കിട്ടിയ 30 വെള്ളിക്കാശിൽ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോൻസൺ തട്ടിപ്പ് നടത്തിയിരുന്നത്. പലരിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയത്. പണം നഷ്ടപ്പെട്ടവരിൽ ചിലരുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോൺസൺ വിൽപ്പനയ്ക്ക് വച്ച പുരാവസ്തുക്കളിൽ പലതും ആശാരി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. മോൻസണെതിരെ തെളിവുകൾ ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം ചേർത്തലയിലെ വീട്ടിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പുരാവസ്തുക്കൾ വിറ്റതിന് കുവൈറ്റിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങൾ അയച്ചു തന്ന പണം നിക്ഷേപമായിട്ടുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കാനായി ഇയാൾ വ്യാജരേഖയും ചമ്മച്ചിരുന്നു. മോൻസൺന്റെ പേരിൽ വിദേശത്ത് അക്കൗണ്ടുകൾ ഇല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
0 Comments