കൊല്ലം / തെന്മല : പന്ത്രണ്ട് വയസ്കാരി ആത്മഹത്യ ചെയ്ത നിലയിൽ. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയും തെന്മല കെഐപി ലേബർ കോളനിയിൽ അനിൽ കുമാർ ദമ്പതികളുടെ മകളുമായ അഞ്ജലി എ.ബി (12) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഈ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തെന്മല പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അലൻ, അനീജ.
മൊബൈൽ ഉപയോഗത്തെ ചൊല്ലി ശാസിച്ചിരുന്നു തുടർന്ന് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കാണുകയായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
0 Comments