banner

ടിക്ടോക്കിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിനിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സം​ഗം ചെയ്തു, കേസിൽ രണ്ട് പേർ പിടിയിൽ


കൊല്ലം | കോഴിക്കോട് : കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തി മയക്കുമരുന്ന് നൽകി കൂട്ടബലാത്സം​ഗം ചെയ്തു. ചേവരമ്പലത്തെ ഹോട്ടലിലാണ് യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത്.  

യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേരെ പിടികൂടി. കോഴിക്കോട് അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് പിടിയിലായത്.

മറ്റ് രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.ടിക് ടോക്കിലൂടെ യുവതിയെ പരിചയപ്പെട്ട അജ്നാസ് കോഴിക്കോട്ടേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു.

മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ നാല് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ യുവതി ചികിത്സയ്ക്ക് എത്തിയപ്പോൾ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.





إرسال تعليق

0 تعليقات