ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികള്‍ സ്കൂളിലെത്തേണ്ടതില്ലെന്നും അവർ ഓൺലൈൻ വിദ്യാഭ്യാസം തുടരട്ടേയെന്നും നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
അഞ്ചാം തീയതി ഇത് സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിർദേശങ്ങൾ അടങ്ങിയ രേഖ പ്രസിദ്ധീകരിക്കും. സ്കൂള്‍തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ജില്ലാതല നേത്യത്വം അതാത് ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. പ്രധാന അധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം കലക്ടര്‍മാര്‍ വിളിച്ചു ചേര്‍ക്കും. ഇതി ശേഷം മാത്രമേ വ്യത്യസ്ത കാര്യങ്ങൾക്ക് തീരുമാനം ആകുകയുള്ളു.
സ്കൂള്‍തലത്തില്‍ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കും. എല്ലാ അധ്യാപകരും ജീവനക്കാരും വാക്സീന്‍സ്വീകരിക്കണമെന്നും ഇതിന്‍റെ ചുമതല അധ്യാപക, അനധ്യാപക സംഘടനകള്‍ ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചു.
0 Comments