തൊടുപുഴ നെടുങ്കണ്ടം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഷൈമോൻ ജോസഫ്, എക്സ്റ്റൻഷൻ ഓഫീസിലെ ജീവനക്കാരനായ നാദിർഷ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. രാജാക്കാട് സ്വദേശിയോടാണ് കുളത്തിന്റെ കരാർ കാലാവധി നീട്ടി നൽകുന്നതിനായി വ്യാജ മിനിറ്റ്സ് തയാറാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് കൈക്കൂലി വാങ്ങിയത്.
കള്ളിമാലി കാർഷിക ജലസേചന പദ്ധതിയുടെ കീഴിൽ കുളം നിർമിക്കുന്നതിന് രാജാക്കാട് സ്വദേശി 2019 ൽ അഞ്ച് സെന്റ് വസ്തു സൗജന്യമായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിനു എഴുതി നൽകിയിരുന്നു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ കുളം നിർമാണത്തിനു അനുവദിക്കുകയും ചെയ്തു. 2020 ഫെബ്രുവരിയിൽ കുളത്തിന്‍റെ നിർമാണം ആരംഭിച്ചു. കുളം കുഴിച്ച് തീർന്നെങ്കിലും ചുറ്റുമുള്ള കോൺക്രീറ്റ് ജോലികൾ കോവിഡ് കാലമായതിനാൽ പൂർത്തിയാക്കാനായില്ല.
0 Comments