അതേസമയം, ഗുരുവും അയ്യങ്കാളിയുമൊക്ക പുരോഗമന ആശയങ്ങളാൽ ഉഴുതു മറിച്ച ഇടമാണ് നമ്മുടെ കേരളമെന്നും. ഉത്തരേന്ത്യൻ മാതൃകയിലെ ഖാപ്പ് പഞ്ചായത്ത് എന്നത് പോലെ ചില മാധ്യമ ജഡ്ജിമാർ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കുമെന്നും. എന്നാൽ ആ ആക്രോശം ജനം കേട്ടിരുന്നേൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ലെന്നും. ഒന്നിനേയും മാനിക്കുന്നില്ലെങ്കിൽ ജനവിധിയെ എങ്കിലും മാനിക്കണം എന്നും മന്ത്രി വി.ശിവൻകുട്ടി വിനുവിനെതിരെ പരോക്ഷമായി തുറന്നടിച്ചു.
തങ്ങൾ ഓട് പൊളിച്ചിറങ്ങി വന്നവരല്ലെന്നും. മറിച്ച് ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണെന്നും. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടിൽ നീതിയും നിയമവുമുണ്ട്. കോടതികൾ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
''ഒന്നോർക്കുന്നത് നന്നായിരിക്കും. കേരളത്തിലെ ജനം ഇതെല്ലാം കാണുന്നും കേൾക്കുന്നുമുണ്ട്. ബാർക്കിന്റെ ഏതാനും മീറ്ററിൽ ഏതാനും പേർ കാണുന്നുണ്ട് എന്ന കണക്കുനിരത്തുന്നവർക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാൻ നിങ്ങൾക്കാര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഒരു മാധ്യമ പ്രവർത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്. പൊതുമണ്ഡലത്തിൽ ഉള്ളവരെ അധിക്ഷേപിക്കുന്ന നടപടി കുറച്ചു കാലമായി ഉണ്ട്. ആളുകളുടെ മേൽ കരിവാരി തേക്കുന്ന ഏർപ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഫോണിൽ അറിയിച്ചിട്ടുണ്ട്. ഒരു കാര്യം വ്യക്തമാക്കാം, കോട്ടിട്ട ചില സാറന്മാർ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ച തടയാനാവില്ല.'' അത് കാലം തെളിയിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.
മാത്രമല്ല, അന്നത്തെ വിവാദ ചർച്ചയിൽ നുരഞ്ഞ് പൊങ്ങിയ സന്ദേശം ശരിയായിരുന്നുവെന്നാണ് ഇന്ന് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. നാടകീയ രംഗങ്ങളായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയ്ക്കിടെ ഉണ്ടായത്. ന്യൂസ് അവർ ചർച്ചക്കിടെ ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠൻ വിനുവിനെതിരെ ഭീഷണി മുഴക്കിയതായി വിനു തന്നെ ആരോപിച്ചിരുന്നു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ഇത് വാർത്തയാക്കാതിരുന്നത് എഷ്യാനെറ്റിലെ ഗ്രൂപ്പിസത്തെക്കുറിച്ച് ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
0 Comments