സംസ്ഥാനത്ത് നാളെ മുതൽ നാല് ദിവസം വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തതമാക്കി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തതിനാലാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നത്. മഴയുടെ തീവ്രത കൂടിയ വിവിധ ജില്ലകളിൽ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട , കോട്ടയം , ആലപ്പുഴ , ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദം കൂടുതൽ തീവ്രമായി ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
0 Comments