banner

ഭാര്യയെ ഉറക്കഗുളിക നൽകി മയക്കി, ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭർത്താവിനായി അന്വേഷണം ഉർജ്ജിതമാക്കി

ചെന്നൈ : ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ തിരികെ വിളിച്ചു വരുത്തിയ ഭർത്താവ് പെട്രോൾ ഒഴിച്ചു കത്തിച്ചു, ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതിയുടെ ഭാര്യ ദിവ്യയാണ് ചികിത്സയിലുള്ളത്. തമിഴ്നാട്, തിരുപ്പതിയിലാണ് സംഭവം. 

കഴിഞ്ഞ 3 വർഷം മുമ്പാണ് കോട്ടവൂർ സ്വദേശി ദിവ്യയെ സത്യമൂർത്തി വിവാഹം ചെയ്യുന്നത്. ഈ ദമ്പതികൾക്ക് വർഷിണി എന്ന മകളുണ്ട്.

കുടിക്കാൻ നൽകിയ പാലിൽ ഉറക്കഗുളിക നൽകി മയക്കിയ ശേഷമാണ് ഇയാൾ ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് തിരുപ്പതി സ്വദേശി സത്യമൂർത്തിക്കായി പൊലീസ് അന്വേഷണം ഉർജ്ജിതമാക്കി. 

താൻ വൃക്കരോഗിയാണെന്നും തൻ്റെ ജീവിതം പ്രതിസന്ധിയിലാണെന്നും ഇതിനെ തുടർന്ന് ഭാര്യ ദിവ്യയെ കൊന്ന് ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നു ആരും അന്വേഷിച്ചു വരരുതെന്നും അറിയിച്ച് ഇയാൾ വീഡിയോ ഇറക്കിയിരിന്നു. 

കുടുംബപ്രശ്നങ്ങളെ കാരണം സ്വന്തം വീട്ടിലേക്ക് പോയ ദിവ്യയെ കഴിഞ്ഞദിവസമാണു ഭർത്താവ് സത്യമൂർത്തി തിരികെ ഇയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇനി പ്രശ്നമുണ്ടാകില്ലെന്നും ഒരുമിച്ചു ക്ഷേത്രത്തിൽ പോകണമെന്നും പറഞ്ഞത് ദിവ്യ വിശ്വസിക്കുകയായിരുന്നു.

إرسال تعليق

0 تعليقات