തിരുവനന്തപുരം : പാറകുളത്തിൽ യുവതി മരിച്ച നിലയിൽ. പോത്തൻകോട് സ്വദേശി മിഥുനയാണ് മരിച്ചത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. ചിറ്റിക്കര പാറക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് അഞ്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു, മദ്യപിച്ചെത്തിയ അഞ്ചംഗ സംഘത്തിൻ്റെ വാഹനം ഇടിച്ചാണ് മിഥുന യുടെ ഭർത്താവായ സൂരജ് മരിച്ചത്. ഇതിൽ മനം നൊന്താവാം മരണം എന്നും സംശയിക്കുന്നുണ്ട്.
ബന്ധുക്കളുടെ പറയുന്നത് പ്രകാരം കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണി വരെ മിഥുന ഇവർക്കൊപ്പമുണ്ടായിരുന്നു.
ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട് വരും മണിക്കൂറിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് കരുതുന്നത്.
0 Comments