മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനം ആയത്.
പുതിയ ഇളവുകൾ പ്രകാരം ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതിയായിട്ടുണ്ട്. തിയേറ്ററുകൾ തുറക്കാൻ വൈകും.
ഇതുവരെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങാനേ അനുമതി ഉണ്ടായിരുന്നുള്ളു. ഇപ്പോൾ മുഴുവൻ സീറ്റിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയില്ല. ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം.
എന്നാൽ, സിനിമാ തിയേറ്ററുകൾ ഉടനെ തുറക്കേണ്ടതില്ല എന്നാണ് അവലോകന യോഗത്തിന്റെ തീരുമാനം. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആറ് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. സംസ്ഥാനം നടത്തിയ സിറോ പ്രിവിലേജ് സർവ്വേയുടെ റിപ്പോർട്ട് സംബന്ധിച്ച വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്താനുള്ള സാധ്യതയുണ്ട്.
0 Comments