കൊല്ലം : കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസിൽ നിന്ന് പോയ ടിക്കറ്റ് ചെന്നു നിന്നത് അങ്ങ് ദുബായിലാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?. വിശ്വസിച്ചേ മതിയാകൂ പന്ത്രണ്ട് കോടിയുടെ ഭാഗ്യവാൻ ഒരു പ്രവാസിയാണ്. വയനാട് പനമരം സ്വദേശി സെയ്തലവിക്കാണ് ഭാഗ്യ ദേവതയുടെ കടാക്ഷം ലഭിച്ചത്. നാട്ടിലെ സുഹൃത്ത് വഴി കഴിഞ്ഞ പതിനൊന്നിനാണ് സെയ്തലവി ലോട്ടറി എടുക്കുന്നത്. ലോട്ടറിയുടെ ചിത്രം കയ്യിൽ കിട്ടിയ ഉടനെ അദ്ദേഹം പണം ഗൂഗിൾ പേ ചെയ്തതായും അവകാശപ്പെടുന്നു.
ദുബായിലെ ഹോട്ടല്‍ മേഖലയിൽ ജോലി നോക്കുകയാണ് സെയ്തലവി. ആറ് വർഷമായി അവിടെയാണ് ജോലി. ബന്ധുക്കള്‍ ഉടന്‍ ലോട്ടറി ഏജന്‍സിയില്‍ എത്തുമെന്ന് സെയ്തലവി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്ന് വില്‍പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്.
0 Comments