Latest Posts

കൊല്ലത്ത് രണ്ടാനച്ഛനെ വെട്ടികൊലപ്പെടുത്താൻ ശ്രമം, യുവാവ് അറസ്റ്റിൽ

ശക്തികുളങ്ങര : ​​മകനെ കാണാൻ വന്ന അച്ഛനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിന് മാതാവിന്റെ ആദ്യവിവാഹത്തിലെ മകൻ പോലീസ് പിടിയിലായി. ശക്തികുളങ്ങര വില്ലേജിൽ കന്നിമേൽ ചേരിയിൽ മരുത്തടി ഗുരുദേവ് ​​നഗർ 32 ആമച്ചി വീട്ടിൽ തൻസീർ (21) ആണ് പോലീസ് പിടിയിലായത്. 

പിണങ്ങി കഴിയുന്ന ഭാര്യയേയും മകനേയും കാണാനെത്തിയ വാളൂരി പ്രസാദ് അറിയപ്പെടുന്ന പ്രസാദിനാണ് വെട്ടേറ്റത്. വീട്ടിലേക്ക് വന്ന ഇയാളുടെ ഭാര്യയുടെ ആദ്യ വിവാഹത്തിലുണ്ടായ മകൻ തടഞ്ഞതിനെ തുടർന്ന് വക്കേറ്റം ഉണ്ടാവുകയും അടുക്കളയിലിരുന്ന് വെട്ടുകത്തി എടുക്കുകയും ചെയ്തത് അയാളുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ ഇയാൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. തുടർന്നുള്ള സ്ഥലത്തുനിന്നും ശക്തികുളങ്ങര വട്ടക്കായൽ പരിസരത്തേക്ക് രക്ഷപ്പെട്ട തൻസീറിനെ പോലീസ് സഹസികമായി പിടികൂടുകയായിരുന്നു. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിജു. യു എസ്. എസ്.ഐ. വി.അനീഷ്, എ.എസ്.ഐ.മാരായ സജിത്ത്, സുനിൽകുമാർ, സി.പി.ഒ.മാരായ ഹാഷിം, ഹരിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.


0 Comments

Headline