Latest Posts

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ, സംഭവം കൊല്ലത്ത്

കൊട്ടിയം : പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിമൂന്നുകാരൻ പൊലീസ് പിടിയിൽ. ഡീസന്റ്മുക്ക് വെറ്റിലത്താഴം സ്വദേശി രാഹുൽ (23) ആണ് ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണറുടെ നേത്യത്വത്തിലുള്ള കൊട്ടിയം പൊലീസ് സംഘത്തിൻ്റെ പിടിയിലായത്.  

പൊലീസ് പറയുന്നതിങ്ങനെ,
പതിനഞ്ച്കാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വലയിൽ വീഴ്ത്തുകയായിരുന്നു പ്രതി. തുടർന്ന് പെൺകുട്ടിയെ കഴിഞ്ഞ മാസം ഇയാളുടെ വീട്ടിൽ വിളിച്ച് വരുത്തിയായിരുന്നു പീഡനം. ഇത് പീഢനശ്രമം ആവർത്തിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഇയാൾ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. 

വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിമുഴക്കിയാണ് ഇയാൾ പെൺകുട്ടിയ മടക്കി അയച്ചത്. ഇതിനെ തുടർന്ന് പെൺകുട്ടി മാനസിക സംഘർത്തിലായി. പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ട  മാതാവ് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. മാതവിനൊപ്പം സ്റ്റേഷനിലെത്തി പെൺകുട്ടി നൽകിയ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. 

ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ഗോപകുമാർ.ജി യുടെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ.എം.സി, സബ്ബ് ഇൻസ്പെക്ടർമാരായ സുജിത്ത് ജി നായർ, ആശാ വി രേഖ, ഷിഹാസ്, ഗിരീശൻ, അഷ്ടമൻ എ.എസ്സ്.ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

0 Comments

Headline