banner

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ 19 കാരൻ അറസ്റ്റിൽ, സംഭവം അഞ്ചാലുംമൂട്ടിൽ

അഞ്ചാലുംമൂട് : പതിനഞ്ച് വയസ്സുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 19 കാരനായ യുവാവ് പിടിയിലായി. ചീരങ്കാവ്, റേഡിയോ മുക്ക് സ്വദേശിയായ അമൽ (19) ആണ് അറസ്റ്റിലായത്.

പതിനഞ്ചുകാരിയായ പെൺകുട്ടിയെ പ്രതിയും മറ്റൊരാളും ചേർന്ന് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ സമഗ്ര അന്വേഷണത്തിന് ഒടുവിലാണ് പ്രതി അറസ്റ്റിലായത്.

ഇൻസ്പെക്ടർ സി.ദേവരാജൻ്റ നേതൃത്വത്തിൽ, എസ്.ഐമാരായ ശ്യാം. ബി, ലഗേഷ് കുമാർ, പ്രദീപ് കുമാർ, ഷബ്ന, സി.പി.ഓ.മാരായ സുമേഷ്, പ്രകാശ്, സുനിൽ ലാസർ തുടങ്ങിയവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.




إرسال تعليق

0 تعليقات