banner

വീടിന് മുന്നിലെ ഓടയിലെ ഒഴുക്കിൽപ്പെട്ട് 10വയസ്സുകാരൻ മരിച്ചു.

തിരുവനന്തപുരം : വീടിന് മുന്നിലെ ഓടയിൽ വീണ് 10വയസ്സുകാരൻ മരിച്ചു. കുടപ്പനക്കുന്നിലാാണ് സംഭവം. 10 വയസുകാരനായ ദേവ് ആണ് മരിച്ചത്. കുട്ടി വീടിന് മുന്നിലെ ഓടയിൽ വീഴുകയായിരുന്നു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന  ആണ് മരിച്ചത്.

കുട്ടിയെ വീടിന് മുന്നിലെ ഓടയിൽ ഒഴുക്കിപ്പെട്ടതിനെ തുടർന്ന്  ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയും ഉടൻ തന്നെ പേരൂർക്കടയിലെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. 

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിൽ ആശുപത്രിയിലേക്ക് മാറ്റി.
സംഭവം സ്ഥലം വി.കെ പ്രശാന്ത് എംഎൽഎ സന്ദർശിച്ചു.

 കുടപ്പനക്കുന്ന് സ്വദേശി ദേവ് ആണ് മരിച്ചത്. വൈകിട്ട്4.45-ഓടെയാണ് സംഭവം. കുട്ടിയുടെ അച്ഛൻപാൽ വാങ്ങുന്നതിനായി പുറത്തേക്ക് പോയിരുന്നു. ഇതിന് പിന്നാലെ കുട്ടിയും ഗേറ്റ് തുറന്ന് പുറത്തേക്ക് പോവുകയായിരുന്നു. തുടർന്ന് വീടിന് മുന്നിലുള്ള തോട്ടിലേക്ക് കുട്ടി വീഴുകയായിരുന്നു. മഴ ആയത് കൊണ്ട് തന്നെ തോട്ടിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നു. ഒഴുക്കിൽപെട്ടത് അറിഞ്ഞതോടെ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തി. തുടർന്ന് അടുത്തുള്ള കുളത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. - എം എൽ എ ഫേസ്ബുക്കിൽ കുറിച്ചു

إرسال تعليق

0 تعليقات