banner

മൊബൈലിൽ കളിച്ചു കൊണ്ടിരുന്ന 13കാരനെ വെടിവെച്ചു കൊന്നു, മൂന്ന് പേർ അറസ്റ്റിൽ

 * വെടിയേറ്റു മരിച്ച കെയ്‌ലൻ അലൻ (13)

കിടപ്പുമുറിയിൽ മൊബൈലിൽ കളിച്ചു കൊണ്ടിരുന്ന 13കാരൻ വെടിയേറ്റു മരിച്ചു. തുസ്‌കാലൂസ, അലബാമയിലാണ് സംഭവം (യു.എസ്). കിടപ്പുമുറിയിൽ തൻ്റെ ഐപാഡിൽ കളിച്ചുകൊണ്ടിരുന്ന 13 വയസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നാമത്തെയാളും പിടിയിലായി. നേരത്തെ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവർക്കെതിരെ ടസ്കാലൂസ പോലീസ് കൊലപാതകക്കുറ്റം ചുമത്തി.

 * പൊലീസ് പിടിയിലായവർ

13കാരനായ കെയ്‌ലൻ അലനാണ് കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ചത്. ഇതിൽ ഇന്നലെ ജേഡൻ സെയർ ജെൻകിൻസ് (19) തിങ്കളാഴ്ച അറസ്റ്റിലായി. ടസ്കാലൂസ പോലീസ് പറഞ്ഞു. ജൂലിയൻ ലമോണ്ട് ഗോർഡൻ (21), ജെയിംസ് ഡീന്തോണി റീഡ് (18) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. അലൻ തന്റെ കിടപ്പുമുറിയിൽ ഐപാഡിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. നിർത്താതെയുള്ള വെടിവെപ്പിൽ വീടിനുള്ളിലേക്ക് പ്രവേശിച്ച വെടിയുണ്ട കുട്ടിയെ കൊല്ലുകയായിരുന്നു. ഇവരുടെ വീടിന് സമീപത്ത് നിന്ന് ഒന്നിലധികം ഷെൽ കേസിംഗുകൾ കണ്ടെത്തി.

അലന്റെ കുടുംബത്തിലെ തന്നെ മറ്റൊരു ബന്ധുവിനെ ലക്ഷ്യമിട്ട് എത്തിയ  ഷൂട്ടർമാർ ഉന്നം തെറ്റി അലനെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അനുമാനിക്കുന്നുവെന്ന്, ടസ്കാലൂസ വയലന്റ് ക്രൈം യൂണിറ്റ് കമാൻഡർ ക്യാപ്റ്റൻ ജാക്ക് കെന്നഡി പറഞ്ഞു.

Post a Comment

0 Comments