Latest Posts

21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പതിനഞ്ചുകാരൻ, സംഭവം കേരളത്തിൽ

മലപ്പുറം : കൊണ്ടോട്ടിയിൽ നടന്ന സംഭവമാണ് ഇന്ന് സംസ്ഥാനത്തൊട്ടാകെ ചർച്ചയാകുന്നത്. കോളജ് വിദ്യാർത്ഥിനിയായ 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ലഭിച്ച പരാതിയിൽ അന്വേഷണം എത്തി നില്ക്കുന്നത് പതിനഞ്ച് വയസുകാരനിൽ. കസ്റ്റഡിയിലുള്ള പതിനഞ്ചുകാൻ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുമെന്ന് വ്യത്തങ്ങൾ സൂചിപ്പിച്ചു.

പ്രതിയുടെ ശരീരത്തുള്ള മുറിവേറ്റ പാടുകളുണ്ട് പീഡനശ്രമത്തിനിടെ പെൺകുട്ടി അക്രമിച്ചത് സാധൂകരിക്കുന്നു. ഇതേപ്പറ്റിയുള്ള ആദ്യ ചോദ്യം ചെയ്യലിൽ പട്ടി ഓടിച്ചെന്നും ഇങ്ങനെ സംഭവിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തിയുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഇന്നലെയാണ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പട്ടാപകൽ പൊതുവഴിയിലാണ് ഈ ക്രൂര കൃത്യത്തിന് പ്രതി മുതിർന്നത്. കോളജിൽ നിന്ന് വരികയായിരുന്ന 21 കാരിക്കാണ് ഇത്തരത്തിലൊരു ദുരനുഭവമുണ്ടയാത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് അക്രമി വിദ്യാർത്ഥിനിയെ കീഴ്‌പ്പെടുത്തി സമീപത്തെ വാഴ തോട്ടത്തിലേക്കു കൊണ്ടു പോകുകയായിരുന്നു. തലയിൽ കല്ലു കൊണ്ടിടിച്ച് ക്രൂരമായി മർദ്ദിച്ച ശേഷം പീഡനശ്രമത്തിനായി ഒരുങ്ങവേ കുതറി മാറി സമീപത്തെ വീട്ടിലേക്ക് ഓടി കയറിയാണ് പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

0 Comments

Headline