Latest Posts

സ്കൂളിലേക്ക് പോയ 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

pic Con : Routers

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ അംതാടിയിൽ 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ്. മൊഴി പ്രകാരം പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ചംഗ സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുള്ളതായി പൊലീസ് വ്യത്തങ്ങൾ അറിയിച്ചു.

എഫ്‌ഐആർ പ്രകാരം, വെള്ളിയാഴ്ച രാവിലെ 7 മണിയോടെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഇറങ്ങിയ പെൺകുട്ടിയെ  വഴിയിൽ കാറിൽ എത്തിയ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി. തുടർന്ന് മറ്റൊരിടത്തെത്തിച്ചായിരുന്നു പീഡനം. പിന്നീട് പെൺകുട്ടിയെ ബ്രഹ്മരക്കൂട്ട്ലുവിൽ അക്രമികൾ ഇറക്കിവിട്ടു. ഇവിടം കേന്ദ്രീകരിച്ച് നടന്ന സിസിടിവി ക്യാമറ പരിശോധനയിൽ ചിലർ കുടുങ്ങിയതായും പൊലീസിനെ ഉദ്ധരിച്ച് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു.

പെൺകുട്ടി  നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒക്ടോബർ എട്ടിന് ബണ്ട്വാൾ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതികൾക്കെതിരെ വിവിധ ഐപിസി വകുപ്പുകളും, പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.


0 Comments

Headline