banner

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡപ്പിച്ച കേസിൽ 21കാരൻ അറസ്റ്റിലായി

കൊല്ലം : ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി വന്ന പ്രതിയെ പോസ്കോ പ്രകാരം അറസ്റ്റ് ചെയ്തു. അഞ്ചല്‍ ഏരൂരിലാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ഏരൂര്‍ അയിലറയില്‍ അശോക് ഭവനില്‍ അശോകന്‍റെ മകന്‍ അനില്‍ കുമാറി(21) നെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇയാള്‍ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് പൊലീസ് പറയുന്നത്. ആണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

إرسال تعليق

0 تعليقات