banner

കൊല്ലത്ത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം, ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവാവ് പിടിയിലായി

പാരിപ്പള്ളി : ആലപ്പുഴ അരൂക്കുറ്റി സ്വദേശിയായ പുതുച്ചിറയിൽ  വീട്ടിൽ  ശരത് എന്‍ ദേവ് (25) ആണ് പോലീസ് പിടിയിലായത്. സാമൂഹ്യ മാധ്യമത്തിലൂടെ വിദേശത്തായിരുന്ന യുവതിയുമായി പരിചയത്തിലായ ഇയാള്‍ വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. അടുപ്പം മുതലെടുത്ത് ഇയാള്‍ യുവതിയോട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പലതവണയായി അവരി നിന്നും ഒരുലക്ഷത്തി നാലായിരം രൂപ കൈക്കലാക്കി. 

ഇയാളുടെ വാഗ്ദാനം വിശ്വസിച്ച് നാട്ടിലെത്തിയ യുവതിയെ കഴിഞ്ഞ ആറാം തീയതി രാത്രി ഇയാള്‍ അവരുടെ വീട്ടിലെത്തി പീഢിപ്പിച്ചതിന് ശേഷം വിവാഹ വാഗ്ദാനത്തി നിന്നും പിന്‍മാറി. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാള്‍ യുവതിയെ ചതിച്ചതാണെന്ന് മനസിലാക്കി യുവതി പാരിപ്പളളി പോലീസിന് പരിതി നൽകി. തുടര്‍ന്ന് പോലീസ് സംഘം ഇയാളെ ആലപ്പുഴ അരൂക്കുറ്റിയിൽ നിന്നും പിടികൂടികയായിരുന്നു. 

പാരിപ്പളളി ഇന്‍സ്പെക്ടര്‍ അൽജബര്‍.എ - യുടെ നേതൃത്വത്തി സബ്ബ് ഇന്‍സ്പെക്ടര്‍ പ്രദീപ്, എ.എസ്സ്.ഐ മാരായ നന്ദകുമാര്‍, അഖിലേഷ്, സി.പി.ഓ ബിന്ദു, മനോജ് സലാഹുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Post a Comment

0 Comments