banner

റോഡരികിൽ പൊട്ടിവീണ കേബിളിൽ കാർ കുരുങ്ങി ഒരു മരണം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം : റോഡരികിൽ പൊട്ടിവീണ കേബിളിൽ കാർ കുരുങ്ങി,  നിയന്ത്രണം വിട്ട് അപകടം. കഴിഞ്ഞ രാത്രി ഏഴരയോടെ തിരുവനന്തപുരം പാനക്കോടാണ് സംഭവം ഉണ്ടായത്.
അപകടത്തിൽ ഒരാൾ മരിച്ചു. ലക്ഷം വീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്. കാർ യാത്രക്കാരായ നാല് പേർക്കും പരുക്കേറ്റിട്ടുണ്ട്. മണിയൻ , ധർമദാസ്‌ ഉൾപ്പെടെ നാല് പേർക്കാണ് പരുക്കേറ്റത്. മണിയന്റെ നില ഗുരുതരമായി തുടരുകയാണ്. വിദഗ്ദ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പൊട്ടികിടന്ന കേബിളിൽ കുടുങ്ങി കാർ നിയന്ത്രണം തെറ്റി റോഡരികിലെ പോസ്റ്റിലും നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. ഈ പ്രദേശത്ത് മഴ ശക്തമായിരുന്നു. റോഡിനരികെ കേബിൾ കിടക്കുന്നത് ശ്രദ്ധയിൽപെട്ട് ഇവർ സഞ്ചരിച്ച കാർ വെട്ടിച്ച് മാറ്റിയപ്പോഴാണ് കാർ കേബിളിൽ കുടുങ്ങി വലിയ അപകടത്തിന് കാരണമായത്.

Post a Comment

0 Comments