തിരുവനന്തപുരം : തൈക്കാട് ഗവൺമെൻ്റ് റസ്റ്റ് ഹൗസിലേക്ക് മിന്നല്‍ പരിശോധന നടത്തി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പി.ഡബ്ളു.ഡിക്ക് കീഴിലുള്ള റസ്റ്റ് ഹൗസുകളില്‍ നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാനിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മിന്നല്‍ പരിശോധന.
അടുക്കളയും റസ്റ്റ് ഹൗസ് പരിസരം നടന്നു കണ്ട മന്ത്രി, റസ്റ്റ് ഹൗസിന് പരിസരത്തെ മാലിന്യം നീക്കം ചെയ്യാത്തതിന് റസ്റ്റ് ഹൗസ് മാനേജരെ ശകാരിക്കുകയും ചെയ്തു. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് മുന്നോടിയായി റസ്റ്റ് ഹൗസുകള്‍ ശുചിയാക്കണം എന്ന് നേരത്ത തന്നെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് മാനേജര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്ര ദിവസമായിട്ടും ഈ നിര്‍ദേശം പാലിക്കാതിരുന്നതാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്. റസ്റ്റ് ഹൗസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
അതേ സമയം, കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ മുന്നറിയിപ്പില്ലാതെ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. തുടർന്ന് ആ സമയത്ത് അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യങ്ങള്‍ക്കും രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാണ് ഇന്നലെ യോഗം വിളിക്കുകയും ചെയ്തിരുന്നു.
0 Comments